തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയിൽ പുതുതായി നിയമിതരായിരിക്കുന്ന രണ്ടു മെത്രാന്മാരുടെ അഭിഷേകച്ചടങ്ങ് ഇന്നു രാവിലെ എട്ടിനു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.
തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ മോണ്‍. ഡോ. യൂഹാനോൻ കുറ്റിയിൽ റന്പാനും യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്റർ മോണ്‍. ഡോ. കുര്യാക്കോസ് തടത്തിൽ റന്പാനുമാണ് മെത്രാന്മാരായി അഭിഷിക്തരാകുന്നത്. രാവിലെ എട്ടിനു പ്രാരംഭ പ്രാർഥനകൾക്കുശേഷം സമൂഹബലി നടക്കും.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികനായിരിക്കും. കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് വചനസന്ദേശം നൽകും.